Scribe~2
താങ്ങ്
ഗൾഫിൽ പോകാൻ സർട്ടിഫിക്കറ്റുകൾ ഒക്കെ അറ്റസ്റ്റ് ചെയിക്കണം എന്ന് പറഞ്ഞതു കൊണ്ടാണ് എറണാകുളത്ത് പൊയത്, അവിടെ പോയി വൈകുന്നേരം ആവുമ്പോഴേക്കും തിരിച്ച് തൃപ്രയാർ എത്താൻ പറ്റി, പണ്ടും സ്കൂൾ വിട്ടാൽ തൃപ്രയാർ ഇറങ്ങിയാലെ നാട്ടിലേക്കുള്ള ബസ് കിട്ടൂ. ഗോപുരത്തിന്റെ ചുവട്ടിലാണ് നാട്ടിലേക്കുള്ള ബസ്സ് നിർത്താറ്, അവിടെ ചെന്ന് കാത്ത് നിന്നു. എറണാകുളം തൊട്ട് നിക്കുവാണ് കാല് കഴച്ചു ഒന്നിരിക്കാം, പക്ഷെ എവിടെ? എനിക്കറിയാം എവിടെ വേണം എന്ന്, ഗോപുരത്തിന്റെ തൂണും തറക്കല്ലും ചേരുന്നിടത്ത് ഒരു കൈപ്പത്തി വലുപ്പത്തിൽ ഒരു കോണ് ബാക്കി കിടപ്പുണ്ട് അതായിരുന്നു നമ്മുടെ സിംഹാസനം, എറണാകുളത്തിന്നു വെരുന്ന വഴി ഒരു മതില്ലിൽ ഇങ്ങനെ എഴുതീണ്ടാർന്നു “ഒരു മരം, ഒരു തണൽ മറക്കരുതൊരുന്നാളും”. ഒരു പക്ഷേ ഇതാവും എന്റെ മരവും തണലും.